കോട്ടയം: കുമരകം സ്വദേശികളായ ദമ്പതിമാരെ യു എസിലെ ഹാരിസ്ബര്‍ഗിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുമരകം വാക്കയില്‍ സി.ജി. പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയില്‍ ആനി പ്രസാദ് (73) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 27-ന് വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാര്‍ മൂലം വാതകച്ചോര്‍ച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചന.
തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് യുഎസില്‍ തന്നെയുള്ള മക്കള്‍ വിവരം പോലീസില്‍ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. മക്കള്‍: സന്ധ്യ, കാവ്യ (ഇരുവരും യുഎസ്). മരുമകന്: ഡോണ്‍ കാസ്ട്രോ.
സംസ്കാരം ശനിയാഴ്ച ഫിലാഡല്‍ഫിയ സെയ്ന്റ് പീറ്റേഴ്സ് സിറിയക് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ പൈന്‍ഗ്രോവ് സെമിത്തേരിയില്‍.
Content Highlights: Kumarakom Natives Found Deceased in US Residence Due to Suspected Gas Leak
Published: 08 Aug 2025, 09:36 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented