ഹൂസ്റ്റണ്‍: ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (എച്ച്.ആര്‍.എ) കേരളപ്പിറവി ആഘോഷവും കുടുംബ സംഗമവും നവംബര്‍ 2-ന് ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ കേരള ഹൗസില്‍ (മാഗ്) ഹാളില്‍ കേരളത്തനിമയോതുന്ന വിവിധ കലാപരിപാടികളൊടെ നടത്തുവാന്‍ തീരുമാനിച്ചു.

To advertise here,

എച്ച്.ആര്‍.എ പ്രസിഡന്റ് ബിജു സഖറിയാ അധ്യക്ഷത വഹിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി വിനോദ് ചെറിയാന്‍ സ്വാഗതം പറഞ്ഞു.

ഉപരക്ഷാധികാരി ജീമോന്‍ റാന്നി, വൈസ് പ്രസിഡന്റുമാരായ ജിന്‍സ് മാത്യു കിഴക്കേതില്‍, മാത്യുസ് ചാണ്ടപ്പിള്ള ജോയിന്റ് ട്രഷറര്‍ സ്റ്റീഫന്‍ ഏബ്രഹാം, സജി ഇലഞ്ഞിക്കല്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ ബിനു സഖറിയാ നന്ദി രേഖപ്പെടുത്തി.

വാര്‍ത്തയും ഫോട്ടോയും : ജിന്‍സ് മാത്യു