യാംബു: 69-ാം കേരളപ്പിറവി ദിനം യാംബു അല്‍ മനാര്‍ ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ മലയാളം വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബോയ്‌സ് സെക്ഷന്‍ വിഭാഗത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ കാപ്പില്‍ ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മലയാളം വിഭാഗം മേധാവി മുഹമ്മദ് നെച്ചിയില്‍ സംസാരിച്ചു.
ഇസ്ഹാഖ് മണ്ണയില്‍, അനീസുദ്ദീന്‍ ചെറുകുളമ്പ്, സിദ്ധീഖുല്‍ അക്ബര്‍, എന്‍.കെ ശിഹാബുദ്ദീന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ നടത്തി. വിദ്യാര്‍ഥികളായ മുഹമ്മദ് ഉബൈദുല്ല, നെസ്റ്റര്‍ വിനോയ് സ്‌കറിയ, എയ്ന്‍ ഗ്രിഗറി ജോസഫ്, ആരോണ്‍ ബിനു സാം, റൂവന്‍ രാജന്‍ റിലീഷ് എന്നിവര്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.
വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ഗ്രൂപ്പുകള്‍ കേരളത്തനിമ വിളിച്ചോതുന്ന ഗാനങ്ങളുടെ അകമ്പടിയോടെ നടത്തിയ ഗ്രൂപ്പ് ഡാന്‍സുകള്‍ പരിപാടിക്ക് മാറ്റുകൂട്ടി. ആരോണ്‍ എബി തോമസ് സ്വാഗതവും മുഹമ്മദ് ഫാലിഹ് നന്ദിയും പറഞ്ഞു. ആരോണ്‍ ബിനു സാം, അഹ്‌മദ് ഷാദ് എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.
ഗേള്‍സ് വിഭാഗം ആഘോഷ പരിപാടിയില്‍ ഗേള്‍സ് സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ രഹ്ന ഹരീഷ്, അഥീന ജോസഫ് എന്നിവര്‍ സംസാരിച്ചു. ഫൈഹ സലിം, നെഹ്ല യാസിര്‍ എന്നിവര്‍ പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. മന്‍ഹ സൈനബ്, സൈമ സലാഹ്, സാന്‍ഡ്രിന്‍ സിജോ, ഖദീജ ഹന എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ ഗ്രൂപ്പുകള്‍ സംഘഗാനം ആലപിച്ചു.
നന്ദിനി അഭിലാഷ് നായര്‍, ആരവ് അനൂപ്, ഷന്‍സ, ആര്‍ദ്ര അരുണ്‍, നീതു എന്നിവരുടെ കീഴിലുള്ള വിവിധ ടീമുകള്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സുകളും കേരളത്തിന്റെ തനത് കലാപരിപാടികളും ആഘോഷത്തെ വര്‍ണാഭമാക്കി. ആസിഫ സജീവ് നന്ദി പറഞ്ഞു. ഫിദ ഷഫീഖ്, ശ്രീ ലക്ഷ്മി ആര്‍ നായര്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.
Content Highlights: Kerala Piravi day celebration
Published: 04 Nov 2025, 02:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented