ന്യൂജേഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സും അവാര്‍ഡ് നൈറ്റും ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ ന്യൂജേഴ്സിയിലെ എഡിസണ്‍ ഷെറാട്ടണില്‍ അരങ്ങേറുകയാണ്. കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി പ്രസ്സ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ തുടക്കം മുതല്‍ സജീവ സാന്നിധ്യവും, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചതും, കേരളഭൂഷണം പത്രത്തിന്റെ അമേരിക്കന്‍ പ്രതിനിധിയുമായ സജി എബ്രഹാമിനെ പതിനൊന്നാം സമ്മേളനത്തിന്റെ കോണ്‍ഫറന്‍സ് ചെയര്‍മാനായി ഐപിസിഎന്‍എനാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തതായി അറിയിച്ചു.

To advertise here,

കേരളത്തില്‍ നിന്നും പ്രമുഖരായ മാധ്യമ പ്രവര്‍ത്തകരും മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗത്ഭരും, അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ അതികായരും പങ്കെടുക്കുന്ന ഈ കോണ്‍ഫറന്‍സ് അമേരിക്കന്‍ മലയാളികള്‍ക്ക് അവിസ്മരണീയമായിരിക്കുമെന്ന് പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറര്‍ വിശാഖ് ചെറിയാന്‍ എന്നിവര്‍ അറിയിച്ചു. അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം അംഗങ്ങളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

വെബ്‌സൈറ്റ് - www.indiapressclub.org

വാര്‍ത്തയും ഫോട്ടോയും : അനില്‍ ആറന്മുള