ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തോളമായി അധികാരത്തില്‍ തുടരുന്ന താന്‍ എന്തുകൊണ്ടാണ് പത്രസമ്മേളനങ്ങള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിക്കാത്തതെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് പത്രസമ്മേളനങ്ങള്‍ നടത്താതിന്റെ കാരണം വ്യക്തമാക്കിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയതുപോലുള്ള പത്ര സമ്മേളനങ്ങളോ മാധ്യമ അഭിമുഖങ്ങളോ ഇപ്പോള്‍ നടത്താത്തതെന്തെന്ന ചോദ്യത്തിന് മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നുവെന്നും തനിക്ക് ആ പാത പിന്തുടരാന്‍ താത്പര്യമില്ലെന്നുമായിരുന്നു മോദിയുടെ പ്രതികരണം.മുന്‍ കാലത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും നിലവിലെ രീതികള്‍ മാറിയെന്നും മോദി ആരോപിച്ചു.
എനിക്ക് കഠിനാധ്വാനം ചെയ്യണം. ദരിദ്ര കുടുംബങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കണം. വേണമെങ്കില്‍ എനിക്ക് ഉത്ഘാടനങ്ങളില്‍ പങ്കെടുക്കുകയും പത്ര സമ്മേളനങ്ങളില്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കും ചെയ്യാം. ഞാനത് ചെയ്യുന്നില്ല. പകരം ഝാര്‍ഖണ്ഡ്പോലുള്ള സ്ഥലങ്ങളിലെ ചെറു ഗ്രാമങ്ങളില്‍ പോയി ചെറിയ പദ്ധതികള്‍ നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.
പുതുതായൊരു സംസ്‌കാരം താന്‍ പടുത്തുയര്‍ത്തിയെന്നും അത് ശരിയായി തോന്നുന്നുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അത് കൃത്യമായി അവതരിപ്പിക്കണമെന്നും മറിച്ചാണെങ്കില്‍ ജനങ്ങളിലേക്കെത്തിക്കേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആശയവിനിമയത്തിനുള്ള ഒരേയൊരു ഉപാധിയായി മാധ്യങ്ങളുണ്ടായിരുന്ന കാലം മാറി, നിലവില്‍ ജനങ്ങളുമായി സംവദിക്കാന്‍ നിരവധി നവമാധ്യമങ്ങള്‍ സുലഭമാണ്. മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതിന്റെ കാരണങ്ങളിലൊന്നായി മോദി ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളില്ലാതെയും ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാനാകുമെന്നും മോദി അഭിമുഖത്തില്‍ പറയുന്നു.
Content Highlights: PM Modi on why he doesn’t hold press conferences
Published: 17 May 2024, 01:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented