ഹൂസ്റ്റണ്‍: വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി സംഘടനക്കുള്ള 2025ലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്‌കാരം കരസ്ഥമാക്കി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH). ന്യൂജേഴ്‌സിയിലെ എഡിസണ്‍ നഗരത്തില്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ നടന്ന ഐപിസിഎന്‍എ 11-ാമത് ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ വെച്ചായിരുന്നു അവാര്‍ഡ് നല്‍കി ആദരിച്ചത്. സാമൂഹ്യ സാംസ്‌കാരിക കായിക ആരോഗ്യ രംഗങ്ങളില്‍ ഉള്ള മികച്ച സംഭാവനകളാണ് അവാര്‍ഡിനര്‍ഹമായത്. പ്രസിഡന്റ് ജോസ് കെ ജോണ്‍, സെക്രട്ടറി രാജേഷ് കെ വര്‍ഗീസ്, ട്രഷറര്‍ സുജിത്ത് ചാക്കോ, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ മിഖായേല്‍ ജോയ്, ട്രസ്റ്റി ബോര്‍ഡ് അംഗം അനില്‍ ആറന്മുള, മുന്‍ വൈസ് പ്രസിഡന്റ് സൈമണ്‍ വാളാച്ചേരില്‍ എന്നിവര്‍ കൊല്ലം എംപി എം. കെ. പ്രേമചന്ദ്രനില്‍ നിന്ന് ഏറ്റുവാങ്ങി.
മാഗിന്റെ ബോര്‍ഡ് അംഗങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ബഹുമതി. പുരസ്‌കാരം എല്ലാ അംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു. പ്രസിഡന്റ് ജോസ് കെ ജോണ്‍ പറഞ്ഞു. പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ജോണി ലൂക്കോസ് ഹാഷ്മി താജ് ഇബ്രാഹിം ലീന്‍ ബി ജെസ്മസ് സുജയ പാര്‍വതി അഭിജോത് വര്‍ഗീസ് മോത്തി രാജേഷ് ഐപിസി എന്‍ എ നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ്, നാഷണല്‍ ട്രഷറര്‍ വിശാഖ് ചെറിയാന്‍, നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ ആറന്മുള എന്നിവര്‍ക്കൊപ്പം മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു.
വാര്‍ത്തയും ഫോട്ടോയും : സുജിത്ത് ചാക്കോ
Content Highlights: IPCNA 2025
Published: 15 Oct 2025, 02:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented