മയാമി: നവംബര്‍ 2, 3, 4 തീയതികളില്‍ മയാമിയിലുള്ള ഹോളിഡേ ഇന്‍ മയാമി വെസ്റ്റ് ഹോട്ടലില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു.

To advertise here,

നേര്‍കാഴ്ച പത്രം ആന്‍ഡ് ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ സൈമണ്‍ വാളാച്ചേരിയില്‍ ചെയര്‍മാനും, മലയാളം ഡെയ്‌ലി ന്യൂസ് ചീഫ് എഡിറ്റര്‍ മൊയ്തീന്‍ പുത്തന്‍ചിറ പബ്ലിസിറ്റി കണ്‍വീനറുമായാണ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്.

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തില്‍ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. നവംബര്‍ 3 വെള്ളിയാഴ്ചയും 4 ശനിയാഴ്ചയും രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പണ്‍ ഫോറവും, പൊതുസമ്മേളനവും, വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടക്കും. ഏവര്‍ക്കും പ്രവേശനം സൗജന്യമാണ്.

സുനില്‍ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് - ജനറല്‍ സെക്രട്ടറി, ഷിജോ പൗലോസ് - ട്രഷറര്‍, ബിജു കിഴക്കേക്കുറ്റ് - അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍, സുനില്‍ ട്രൈസ്റ്റാര്‍ - പ്രസിഡന്റ് എലെക്ട്, ബിജു സക്കറിയ - വൈസ് പ്രസിഡന്റ്, സുധ പ്ലക്കാട്ട് - ജോയിന്റ് സെക്രട്ടറി, ജോയ് തുമ്പമണ്‍ - ജോയിന്റ് ട്രഷറര്‍, ജോര്‍ജ് ചെറായില്‍ ഓഡിറ്റര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണല്‍ കമ്മിറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സിന് ചുക്കാന്‍ പിടിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

സുനില്‍ തൈമറ്റം-305 776 7752
രാജു പള്ളത്ത് - 732 429 9529
ഷിജോ പൗലോസ് - 201 238 9654