മിയാമി: ഫ്ളോറിഡയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടര്‍ന്ന് 2018 ല്‍ അനധികൃതമായി യുഎസിലേക്ക് പ്രവേശിച്ച ഇന്ത്യന്‍ പൗരന് ഹര്‍ജിന്ദര്‍ സിംഗ് നാടുകടത്തല്‍ ഭീഷണി നേരിടുന്നു. ഓഗസ്റ്റ് 12 ന് ഫ്ളോറിഡ ടേണ്‍പൈക്കില്‍ വെച്ച് സിംഗ് തന്റെ ട്രക്ക് അപകടകരമായ രീതിയില്‍ യു-ടേണ്‍ എടുത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഫ്ളോറിഡ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍സ് അറിയിച്ചു.
അപകടത്തില്‍ ഒരു മിനിവാനിലെ മൂന്ന് യാത്രക്കാര്‍ മരിച്ചു. സിംഗിനെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ, ഇമിഗ്രേഷന്‍ നിയമലംഘനങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് എഫ്എല്എച്ച്എസ്എംവിഎക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവ് കെര്‍ണര്‍ പറഞ്ഞു.
സിംഗിന്റെ ക്രിമിനല്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ നാടുകടത്തുമെന്ന് കെര്‍ണര്‍ വ്യക്തമാക്കി. 2018-ല്‍ അനധികൃതമായി യുഎസിലേക്ക് കടന്ന സിംഗ്, തനിക്കെതിരായ നടപടികള്‍ നേരിട്ടുകൊണ്ട് കാലിഫോര്‍ണിയയില്‍ നിന്ന് കൊമേഴ്സ്യല്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഈ സംഭവം പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Indian Man Faces Deportation After Fatal Crash
Published: 19 Aug 2025, 10:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented