ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ ഏര്‍പ്പെടുത്തിയ 'മാര്‍ത്തോമ്മാ മാനവ സേവാ പുരസ്‌കാരം' ഈ വര്‍ഷം അമേരിക്കയിലെ ബോസ്റ്റണില്‍ നിന്നുള്ള കാര്‍മല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗവും നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ സഭയുടെ നിയമകാര്യ സമിതി സജീവ അംഗവുമായ ഡോ.ജോര്‍ജ് എം. എബ്രഹാമിന് നല്‍കി. ആരോഗ്യമേഖലയില്‍ നടത്തിയ സുതാര്യ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

To advertise here,

തിരുവല്ലയിലെ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഭയുടെ മെത്രാപ്പൊലീത്ത ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മാ പുരസ്‌കാരം സമ്മാനിച്ചു.

സെയിന്റ് വിന്‍സന്റ് ആശുപത്രിയിലെ മെഡിസിന്‍ ഡിപ്പാര്‍ട്മെന്റ് ഹെഡും, മസാച്യുസെറ്റ്‌സ് സര്‍വകലാശാല മെഡിക്കല്‍ സ്‌കൂളില്‍ പ്രൊഫസറുമാണ് അദ്ദേഹം. അമേരിക്കന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ മുന്‍ പ്രസിഡന്റും, യുഎസ്ഫിസിഷ്യന്‍ ലൈസന്‍സിംഗിന് നേതൃത്വം നല്‍കുന്ന വിവിധ സ്ഥാപനങ്ങളില്‍ ചെയര്‍മാനുമായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ലൂഥിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നും പബ്ലിക് ഹെല്‍ത്ത് മാസ്റ്റേഴ്സും നേടി.

ബോസ്റ്റണിലെ കാര്‍മല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗവുമായ അദ്ദേഹം, ഉത്തര അമേരിക്കയിലെ മാര്‍ത്തോമ്മാ സഭയുടെ നിയമകാര്യ സമിതിയിലും സജീവമാണ്.

വാര്‍ത്തയും ഫോട്ടോയും : ലാല്‍ വര്‍ഗീസ്