കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ കാത്തലിക്ക് സിറോ മലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, സെന്റ് നിയോട്ട്‌സിലെ ക്ലാരെറ്റ് സെന്ററില്‍ വെച്ച്, ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. നവംബര്‍ മാസം 28 - 30 വരെ ക്രമീകരിച്ചിരിക്കുന്ന താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം, ലണ്ടന്‍ റീജിയണല്‍ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറും, ധ്യാനഗുരുവുമായ ഫാ.ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണും, കൗണ്‍സിലറും, തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായിട്ടാവും നയിക്കുക. 2025 നവംബര്‍ മാസം 28 ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍, 30 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ത്രിദിന റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ക്രമീകരിച്ചിരിക്കുന്നത്.

To advertise here,

ആന്തരിക സൗഖ്യ ധ്യാനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍മാരായ മനോജ് തയ്യില്‍, മാത്തച്ചന്‍ വിളങ്ങാടന്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മനോജ് തയ്യില്‍ - 07848808550

മാത്തച്ചന്‍ വിളങ്ങാടന്‍ - 07915602258

വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ