ഓസ്റ്റിന്‍ പി.ഡി.എം ധ്യാനകേന്ദ്രത്തില്‍ നടന്നുവരുന്ന വിവിധ ധ്യാനങ്ങളുടെ ഭാഗമായി ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട അഭിഷേകാഗ്നി ധ്യാനത്തില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചത്.
ഈ ധ്യാനത്തില്‍ പങ്കെടുക്കാനും വട്ടായിലച്ചനെ നേരില്‍ കണ്ട് അനുഗ്രഹങ്ങള്‍ വാങ്ങാനും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് കുടുംബങ്ങളാണ് ഓസ്റ്റിനിലേക്ക് ഒഴുകിയെത്തിയത്.
ഒരു ദിവസം നീണ്ടുനിന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനില്‍ കൗണ്‍സിലിംഗും, കുമ്പസാരവും, വിശുദ്ധ കുര്‍ബാനയും, പ്രത്യേക ആരാധനയും, അനുഭവസാക്ഷ്യങ്ങളും ഉണ്ടായിരുന്നു.
ഓസ്റ്റിന്‍ പി.ഡി.എം ധ്യാനകേന്ദ്രത്തില്‍ എല്ലാമാസവും നടക്കുന്ന മൂന്നു ദിവസത്തെ ധ്യാനയോഗങ്ങള്‍ വളരെ പ്രസിദ്ധമാണ്. ഈ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ നിരവധി കുടുംബങ്ങളാണ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.
Content Highlights: dhyanam
Published: 24 Jul 2025, 12:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented