എഡ്മണ്ടന്‍: വചനപ്രഘോഷകനായ ബ്ര.റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കള്‍ച്ചര്‍ മിനിസ്ട്രി ടീം നയിക്കുന്ന 'മംഗളവാര്‍ത്ത' ധ്യാനം എഡ്മന്റണ്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ നടക്കും.
ക്രിസ്തുമസിനായി വിശ്വാസികളെ ഒരുക്കുന്ന ത്രിദിന ധ്യാനം ഡിസംബര്‍ 12, 13, 14 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് നടക്കുന്നത്.
ആത്മീയ നിറവോടെയുള്ള ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിശ്വാസ സമൂഹത്തെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ ധ്യാനം വിശ്വാസികള്‍ക്ക് ആത്മീയ നവീകരണത്തിനുള്ള അവസരമൊരുക്കും.
ധ്യാനത്തിന്റെ സമയക്രമം:
ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് 5.00 മണി മുതല്‍ 9.00 മണി വരെയും, ഡിസംബര്‍ 13 ശനിയാഴ്ചയും ഡിസംബര്‍ 14 ഞായറാഴ്ചയും രാവിലെ 9.00 മണി മുതല്‍ വൈകിട്ട് 4.30 മണി വരെയുമാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.എല്ലാ വിശ്വാസികളും ഈ മംഗളവാര്‍ത്ത ക്രിസ്തുമസ് ഒരുക്ക ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കണമെന്ന് വികാരി അഭ്യര്‍ഥിച്ചു.
ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:ST.ALPHONSA SYRO MALABAR CATHOLIC FORANE CHURCH, 9120 146St NW, EDMONTON AB T5R 0W2.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ജേക്കബ് എടക്കളത്തൂര്‍ : +1 519 851 9000
ഫാ.ബിജു നിരപ്പേല്‍ : +1 587 930 7489
വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍
Content Highlights: Christmas dhyanam
Published: 17 Dec 2025, 09:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented