കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച കെ.പി.എ സ്‌നേഹസ്പര്‍ശം 19-ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 100 ല്‍ പരം പ്രവാസികള്‍ രക്തദാനം നടത്തിയ ക്യാമ്പ് കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം നിര്‍വഹിച്ചു. സല്‍മാനിയ ഏരിയ പ്രസിഡന്റ് ജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹ്റൈന്‍ ഐസിആര്‍എഫ് ജനറല്‍ സെക്രട്ടറി അനീഷ് ശ്രീധരന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഏരിയ സെക്രട്ടറി ജിബി ജോണ്‍ വര്‍ഗീസ് സ്വാഗതവും ഏരിയ ട്രഷറര്‍ സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

To advertise here,

കെ.പി.എ. ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, കെപിഎ ട്രഷറര്‍ മനോജ് ജമാല്‍ കെപിഎ സെക്രട്ടറിമാരായ അനില്‍ കുമാര്‍ റെജീഷ് പട്ടാഴി, ബ്ലഡ് ഡോണേഷന്‍ കണ്‍വീനര്‍മാരായ വി.എം.പ്രമോദ്, നവാസ് ജലാലുദ്ദീന്‍, ഏരിയ കോഡിനേറ്റര്‍മാരായ റെജിമോന്‍ ബേബികുട്ടി, ബിജു ആര്‍ പിള്ള, ഏരിയ വൈസ് പ്രസിഡന്റ് അക്ബര്‍ ഷാ, ഏരിയ ജോയിന്റ് സെക്രട്ടറി ജേക്കബ് ജോണ്‍ പ്രവാസിശ്രീ ചെയര്‍ പേഴ്‌സണ്‍ അഡ്വ.പ്രദീപ അരവിന്ദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കെ.പി.എ സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം, സെന്‍ട്രല്‍ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങള്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.