മനാമ : ബഹ്റൈൻ നവകേരള മനാമ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 25ന് രാവിലെ ഏഴു മുതൽ 12 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തുന്നു. രക്തദാനത്തിന്റെ പ്രാധാന്യം മനസിലാക്കി കൂടുതൽ ആളുകളെ ഈ ഉദ്യമത്തിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് മനാമ മേഖല ഏറ്റെടുത്തിരിക്കുന്നതെന്ന് രക്ഷാധികാരി അഷ്റഫ് കുരുത്തോല, പ്രസിഡന്റ് അനു യൂസഫ്, സെക്രട്ടറി മനോജ് മഞ്ഞക്കാല, എക്‌സികുട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാനും കൺവീനർ ജാൽവിൻ ജോൺസൻ (32269711), ജോ. കൺവീനർ പ്രശാന്ത് മാണിയത്ത് (32206503) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

To advertise here,