മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈന്റെ നേതൃത്വത്തിൽ സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ 21-ാമത് ‘ഇന്ദിരാ പ്രിയദർശിനി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ ആക്ടിങ് പ്രസിഡന്റ് സ്റ്റെഫി സാബു അധ്യക്ഷത വഹിച്ച ചടങ്ങ്, പ്രമുഖ മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി ജനറൽ സെക്രട്ടറി സലിം അബുത്വാലിബ് ചടങ്ങിൽ സ്വാഗതവും ട്രഷറർ ഷഫീക് സൈഫുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.
ക്യാമ്പിൽ ഐ.വൈ.സി.സി വൈസ് പ്രസിഡന്റ് ഷാഫി വയനാട്, ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് മാഹി, ശരത് കണ്ണൂർ, അസിസ്റ്റന്റ് ട്രഷറർ സന്ദീപ് ശശീന്ദ്രൻ, ചാരിറ്റി കൺവീനർ രഞ്ജിത്ത് പേരാമ്പ്ര, ആർട്‌സ് കൺവീനർ അനൂബ് തങ്കച്ചൻ എന്നിവരും വിവിധ ഏരിയ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും മുൻ ദേശീയ ഭാരവാഹികളും പങ്കെടുത്തു.
ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽനിന്നd നിരവധി സംഘടനാംഗങ്ങളും പൊതുജനങ്ങളും ക്യാമ്പിലെത്തി രക്തദാനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി സൽമാനിയ ഹോസ്പിറ്റലിനുള്ള സംഘടനയുടെ മെമെന്റോ കൈമാറുകയും രക്തദാനം ചെയ്തവർക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
Content Highlights: Successfully organized the 21st annual Indira Priyadarshini blood donation drive., Held at Salmaniya Hospital Blood Bank with active public participation., Inaugurated by journalist Ragi Unnikrishnan., Digital certificates distributed to donors to encourage community service.
Published: 26 Jul 2026, 11:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented