മനാമ: നിളാ ബഹ്റൈനും ബ്ലഡ് ഡൊണേഷൻ കേരള ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ നടന്നു. ഡോ. ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

To advertise here,

അൻപതോളം പേർ രക്തം ദാനം ചെയ്തു. നിളാ ബഹ്റൈൻ പ്രവർത്തകരായ ഹനീഫ ആറ്റൂർ, അസീസ് പള്ളം, മുഹമ്മദ് കുട്ടി പൂളക്കൽ, മുസ്തഫ പട്ടാമ്പി, ബഷീർ കളത്തിൽ, സുലൈമാൻ ആറ്റൂർ, സാദിഖ് മോൻ, ഷെബി ചെറുതുരുത്തി, ഫസ്ലു റഹ്‌മാൻ ചെറുതുരുത്തി, ബഷീർ വലിയകത്ത്, നിസാർ പുതുശ്ശേരി, വനിതാ വിഭാഗത്തിൽനിന്ന് ഷംസി മുഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി.

ബി.ഡി.കെ. ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് സുനിൽ മനവളപ്പിൽ, സെക്രട്ടറി രേഷ്മ ഗിരീഷ്, ക്യാമ്പ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ എന്നിവർക്കൊപ്പം ഗിരീഷ് കെ.വി., ബിജു വി.എസ്., സിജോ ജോസ്, രാജേഷ് പന്മന, സെന്തിൽ, മൊയ്ദു ടി.കെ., സാബു അഗസ്റ്റിൻ, അബ്ദുൽ നാഫി, സലീന റാഫി, വിനീത വിജയൻ, ഫാത്തിമ സഹ്ല, ശിഹാബുദ്ദീൻ എന്നിവരും ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.