മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി മബെല ഏരിയ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് വിങ്ങിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമവും ബിരിയാണി ഫിയസ്റ്റ 2026 സീസണ്‍ 2 ന്റെയും പോസ്റ്റര്‍ പ്രകാശനം ചെയ്തു. 2026 ജനുവരി രണ്ടിന് മബെല അസ്സാദി ഗ്രൗണ്ടിലാണ് പരിപാടി നടക്കുക. സ്‌പോര്‍ട്‌സ് വിങ്ങിന്റെ നേതൃത്വത്തിലുള്ള മബെല കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായാണ് പരിപാടി.

To advertise here,

പരിപാടിയോടനുബന്ധിച്ച് മൈലാഞ്ചി മത്സരവും വനിതകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറും. വനിതാ ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ബീന അഷ്റഫ് എരുമേലി പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഗം രൂപീകരിച്ചു. കണ്‍വീനര്‍ നഫ്‌ലാ റാഫി, കൊകണ്‍വീനര്‍ റഫ്സി ഫൈസല്‍, ട്രഷറര്‍ ഷംന ഇബ്രാഹിം, കൂടാതെ പ്രവര്‍ത്തക സമിതി അംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.