റയിന്‍ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍' ഒക്ടോബര്‍ 4-ന് ശനിയാഴ്ച. ആഗോള കത്തോലിക്ക സഭ പരിശുദ്ധ ജപമാല വണക്കത്തിനായി സമര്‍പ്പിക്കപ്പെട്ട ഒക്ടോബര്‍ മാസം നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍, ലണ്ടനില്‍ റയിന്‍ഹാം ഔര്‍ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.

To advertise here,

പോര്‍ട്‌സ്മൗത്ത് ഔര്‍ ലേഡി ഓഫ് നേറ്റിവീറ്റി ആന്‍ഡ് സെന്റ് പോള്‍ സിറോ മലബാര്‍ ഇടവകയുടെ വികാരി ഫാ. ജോണ്‍ പുളിന്താനം മുഖ്യകാര്‍മ്മികനായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്, സന്ദേശം നല്‍കും.

ധ്യാനഗുരുവും ലണ്ടനില്‍ അജപാലന ശുശ്രൂഷ നയിക്കുകയും ചെയ്യുന്ന ഫാ. ഷിനോജ് കളരിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്‌സണും കൗണ്‍സിലറും തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്വല്‍ ഷെയറിങ്ങിന് നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്.

2025 ഒക്ടോബര്‍ 4 ന് ശനിയാഴ്ച രാവിലെ 9:30 ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടര്‍ന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കണ്‍വെന്‍ഷന്‍ വൈകീട്ട് നാല് മണിയോടെ സമാപിക്കുന്നതാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള ശുശ്രുഷകളും ലഭ്യമാണ്.

ജപമാലരാജ്ഞിയോടുള്ള ഭക്തിയും വണക്കവും ആഴത്തിലാക്കുവാനും, മാതൃപ്രഘോഷണ ശുശ്രൂഷകളും, പ്രബോധനവും ഒക്ടോബര്‍ മാസ കണ്‍വെന്‍ഷന്റെ ഭാഗമായി ഒരുക്കുന്നതാണ്.

ലണ്ടനില്‍ നടത്തപ്പെടുന്ന ആദ്യ ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ തിരുക്കര്‍മ്മങ്ങളിലും ശുശ്രൂഷകളിലും പങ്കുചേര്‍ന്ന് ആത്മീയ നവീകരണവും, സൗഖ്യശാന്തിയും, കൃപകളും, വിടുതലും മാതൃ മധ്യസ്ഥതയില്‍ പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വം കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

Our lady Of La Salette R C Church, 1 Rainham Road, Rainham, Essex, RM13 8SR, UK.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മനോജ് തയ്യില്‍ - 07848 808550

മാത്തച്ചന്‍ വിളങ്ങാടന്‍ - 07915 602258

വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ