നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ജൂലൈ 5 ന് ശനിയാഴ്ച നോര്‍ത്താംപ്ടണില്‍ വെച്ച് ഓക്‌സ്‌ഫോര്‍ഡ് മേഖലാ ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ ബലി അര്‍പ്പിച്ച്, സന്ദേശം നല്‍കും.

To advertise here,

കോഴിക്കോട് മേരിമാതാ പ്രോവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യലും, അഭിഷിക്ത ധ്യാന ഗുരുവുമായ സിസ്റ്റര്‍ എല്‍സീസ് മാത്യു (MSMI) നോര്‍ത്താംപ്ടണില്‍ നടക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നതാണ്. നോര്‍ത്താംപ്ടണ്‍ സീറോമലബാര്‍ ഇടവകയുടെ പ്രീസ്റ്റും, റീജിയണല്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, ധ്യാന ഗുരുവുമായ ഫാ.സെബാസ്റ്റ്യന്‍ പൊട്ടനാനിയില്‍ സിഎംഎഫ് സഹകാര്‍മികത്വം വഹിച്ച്, ശുശ്രുഷകള്‍ നയിക്കും.

ആഗോള കത്തോലിക്കാ സഭ തിരുരക്ത വണക്കമാസമായി ആചരിക്കുന്ന ജൂലൈയില്‍ നടത്തപ്പെടുന്ന വിശേഷാല്‍ തിരുവചന ശുശ്രുഷ മാനസാന്തരത്തിനും, വിശുദ്ധീകരണത്തിനും, നവീകരണത്തിനും ഏറെ അനുഗ്രഹദായകമാവും. നോര്‍ത്താംപ്ടണിലെ സെന്റ് ഗ്രിഗറി ദി ഗ്രെയ്റ്റ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ രാവിലെ പത്തുമണിയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലുമണിയോടെ സമാപിക്കും. കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. 

തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേര്‍ന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

Venue: St.Gregory the Great Church, 22 Park Avenue, Northampton, NN3 2HS

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.സെബാസ്റ്റ്യന്‍ - 07918266277

വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ