ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ICECH) ആഭിമുഖ്യത്തില്‍ 2025-ലെ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ദേവാലയ ഹാളില്‍ ഒക്ടോബര്‍ 11-ന് വൈകീട്ട് 6:30-ന്‌ ആരംഭിക്കും.

To advertise here,

ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുന്നത് കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ആക്സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസിന്റെ സ്ഥാപകനും ആയ ഫാ. ഡേവിസ് ചിറമേലാണ്.

ഹൂസ്റ്റണിലെ 20 ഇടവകകള്‍ ചേര്‍ന്ന് നടത്തുന്ന ഈ കണ്‍വെന്‍ഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഐ.സി.ഇ.സി.എച്ച്. പ്രസിഡന്റായ ഫാ.ഡോ.ഐസക്ക് ബി. പ്രകാശിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി കണ്‍വെന്‍ഷന്റെ അനുഗ്രഹകമായ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.ഡോ.ഐസക് ബി. പ്രകാശ് - 832-997-9788

ഫാ.രാജേഷ് കെ. ജോണ്‍ - 214-930-1682

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി