ക്വാലാലംമ്പൂർ: മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിലെ ജോഹോർ മലയാളി കൂട്ടായ്മയുടെ മൂന്നാമത് ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഗീലാങ്പത്ത എൻ.എസ് ഇൻഡോർ കോർട്ടിൽ വെച്ച് നടന്നു. പുരുഷ വിഭാഗം ഡബിൾസിൽ വിനീതും തോമസും കിരീടം പങ്കിട്ടു.

To advertise here,

റിതീഷും വൈശാഘുമാണ് റണ്ണേഴ്‌സ് അപ്. സ്ത്രീകൾക്ക് വേണ്ടി സംഘടിപ്പിച്ച മത്സരത്തിൽ അമൃതയും അഞ്ജനയും കിരീടമണിഞ്ഞു. ആര്യയും സോനയുമാണ് വനിതാ വിഭാഗം റണ്ണേഴ്‌സ് അപ്.

ടൂർണമെന്റിൽ മൊത്തം ഇരുപത്തിരണ്ട് ടീമുകളാണ് മാറ്റുരച്ചത്. ജോഹോർ സ്റ്റേറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കായിക പ്രേമികളാണ് ടൂർണമെന്റ് കാണാൻ എത്തിയത്. സമാപന ചടങ്ങിൽ ജേതാക്കൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും വിതരണം ചെയ്തു.