വിയന്ന: ഓസ്ട്രിയയിലെ ഹൈസ്കൂളുകള്‍ക്ക് വേണ്ടി ദേശീയതലത്തില്‍ സംഘടിപ്പിച്ച ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി കുട്ടികള്‍ ഉള്‍പ്പെട്ട ടീം റണ്ണര്‍ അപ്പ് ആയി. നിലവിലെ വിയന്ന സംസ്ഥാന ജേതാക്കളാണ് സമ്മാനം ലഭിച്ച ടീം.
വിയന്നയിലെ സേക്രഡ് ഹാര്‍ട്ട് പ്രൈവറ്റ് സ്കൂളിലെ വിദ്യാര്‍ഥിനികളായ റേയ കുര്യന്, ജോലീന് ആന്റണി എന്നിവരാണ് വിയന്ന സംസ്ഥാനത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത നാലംഗ ടീമിലെ മലയാളി സാന്നിധ്യം. ഇരുവരും കൈരളി നികേതന്‍ മലയാളം സ്കൂളില്‍ ചെസ് പരിശീലിക്കുന്നവരാണ്. ഓസ്ട്രിയയിലെ 9 സംസ്ഥാനങ്ങളിലെ സ്കൂളുകളില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്നും വിജയികളായ ഓരോ ടീമുകളാണ് ദേശീയതലത്തില്‍ ഏറ്റുമുട്ടുന്നത്.
അന്താരാഷ്ട്ര ചെസ് മത്സരങ്ങളിലെ അതെ നിയമങ്ങള്‍ക്ക് വിധേയമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ഓരോ ടീമും നിരവധി റൗണ്ട് മത്സരങ്ങള്‍ മൂന്ന് ദിസങ്ങളിലായി കളിക്കണം. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി തിരോള്‍ സംസ്ഥാനം ഒന്നാം സ്ഥാനം നേടിയപ്പോള്‍, ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് വിയന്നയ്ക്ക് ഒന്നാം സ്ഥാനം കൈവിട്ടു പോയത്. ഇത് ആദ്യമാണ് മലയാളികള്‍ ഒരു സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടുന്നത്.
വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി
Content Highlights: Austrian National school chess championship
Published: 29 Jul 2023, 05:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented