കോട്ടയം: ഓസ്ട്രേലിയയില്‍ മന്ത്രിയായ ആദ്യ ഇന്ത്യന്‍ വംശജന്‍ ജിന്‍സണ്‍ ആന്റണി ചാള്‍സിനെ പ്രശംസകൊണ്ട് മൂടി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. കഴിഞ്ഞ ദിവസം കോട്ടയത്ത് ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്ത് സന്ദര്‍ശിച്ച ജിന്‍സനെ സ്വീകരിക്കുമ്പോഴാണ് കാതോലിക്കാ ബാവ ജിന്‍സണ്‍ ആന്റണി ചാള്‍സിനെ അഭിനന്ദിച്ചത്. അടിയുറച്ച ദൈവവിശ്വാസവും കഠിനാധ്വാനവും സാമൂഹിക സേവനത്തിലെ ആത്മസമര്‍പ്പണവും കൊണ്ട് ഉന്നതിയിലെത്താമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ജിന്‍സണ്‍. ജിന്‍സന്റെ ഈ വിജയം മുഴുവന്‍ മലയാളി യുവാക്കള്‍ക്കുമുള്ള ഒരു മാതൃകയും പ്രോത്സാഹനവുമാണ്, കാതോലിക്കാ ബാവ പറഞ്ഞു.

To advertise here,

ജിന്‍സന്റെ പിതാവ് ചാള്‍സ് ആന്റണി, സഹോദരീഭര്‍ത്താവും പാലാ മെഡിസിറ്റി ഹോസ്പിറ്റല്‍ ഗവേണിംഗ് ബോര്‍ഡ് അംഗവുമായ ഡോ.സണ്ണി ജോണും ജിന്‍സന്റെ ഒപ്പമുണ്ടായിരുന്നു.
ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി പാര്‍ലമെന്റ്‌ലേക്ക് വിജയിച്ച ജിന്‍സണ്‍ ആറു സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു പാലാ മൂന്നിലവ് സ്വദേശി് ജിന്‍സണ്‍.

സഭാ വക്താവ് ഫാ.ഡോ.മോഹന്‍ ജോസഫ്, കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴ തുടങ്ങി നിരവധി വൈദികരും സഭാ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.