സിഡ്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യ പസിഫിക് ഭദ്രാസനത്തിന്റെ ഒന്നാം വാര്‍ഷികവും മലങ്കര സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യുസ് തൃതീയന്‍ കാതോലിക്കാബാവയുടെ സന്ദര്‍ശനം നവംബര്‍ 21 മുതല്‍ 24 വരെ സിഡ്നി റീജിയണിലും ഭദ്രാസനാസ്ഥാനമായ ക്യാന്ബറെയിലുമാണ് സന്ദര്‍ശനവും ചടങ്ങുകളും നടക്കുക.
21 ന് ഓസ്ട്രേലിയയിലെ വിവിധ രാഷ്ട്രീയ സാമുദായിക സഭാനേതാക്കളുമായി പരിശുദ്ധ ബാവ തിരുമേനി കൂടികാഴ്ച നടത്തും.
22ന് രാവിലെ 10 മണിക്ക് ഭദ്രാസന രൂപീകരണ വാര്‍ഷികവും വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും
23 ന് സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ കാതോലിക്ക ബാവ വിശുദ്ധ ബലിയര്‍പ്പിക്കുകയും അതേ തുടര്‍ന്ന് അര്‍ന്മേനിയന്‍ ആര്‍ച്ച് ബിഷപ്പ് മായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
24ന് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പരിശുദ്ധ കാതോലിക്കാബാവാക്ക് സ്വീകരണം ഒരുക്കം ആയതില്‍ പാര്‍ലമെന്റിലെ വിവിധ എംപിമാരും എംഎല്‍എമാരും പങ്കുചേരും. യോഗത്തില്‍ ന്യൂസിലാന്‍ഡ് ഓസ്ട്രേലിയ സിംഗപ്പൂര്‍ മലേഷ്യ എന്നീ വിവിധ ദേവാലയങ്ങളിലെ വൈദികരും പ്രതിനിധികളും സംബന്ധിക്കും.
പരിശുദ്ധ കാതോലിക്കാബാവായുടെ സ്വീകരണചടങ്ങിനും ഏഷ്യ പാസിഫിക് ഭദ്രാസനത്തിന്റെ രൂപീകരണ വാര്‍ഷിക സമ്മേളനങ്ങള്‍ക്കും സഹായ മെത്രാപ്പോ ലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദീയെസ്കോറോസ് മെത്രാപ്പോലീത്തായും ഏഷ്യ പസഫിക് ഭദ്രാസന സെക്രട്ടറി തോമസ് വര്‍ഗീസ് കോര്‍ എപ്പിസ്ക്കോപ്പയും ഭദ്രസാന കൗണ്‍സിലും നേതൃത്വം നല്‍കും.
Content Highlights: Catholica Bava visits Sydney and Canbera for the 1st anniversary of the Asia Pacific Diocese of the Malankara Orthodox Syrian Church
Published: 20 Nov 2025, 04:59 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented