ദുബായ്: ദുബായിയിലെ ആശുപത്രിയിലുള്ള കോൺഗ്രസ് എംപി കെ. സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി മകൻ. അച്ഛൻ മറ്റാരുടെയോ കസ്റ്റഡിയിൽ ആണെന്ന് സംശയിക്കുന്നതായി മകൻ സംജോഗ് സുധാകരൻ പറഞ്ഞു. മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനെ തുടർന്ന് ഡൽഹിയിൽ മടങ്ങിയെത്താൻ പാർട്ടി നിർദേശിച്ച പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസം.
ഐസിയുവിലേക്ക് മാറ്റിയശേഷം തന്നെ കാണാൻ അനുവദിച്ചിട്ടില്ല. ഇന്നലെ കണ്ടു. അതിനുശേഷം ഇന്ന് കാണാൻ അനുവദിച്ചിട്ടില്ല. അമ്മ റൂമിലാണുള്ളതെന്നും അവർക്കും കാണാൻ കഴിഞ്ഞിട്ടില്ലെന്നും സംജോഗ് മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സുധാകരന്റെ മരുമകൻ അജിത്ത് കുമാറും പറഞ്ഞു.
ഇന്നലെ രാത്രിവരെ സുധാകരനെ ബന്ധുക്കൾ കണ്ടിരുന്നു. ഇന്ന് നാട്ടിലേക്ക് സുധാകരനെ കൊണ്ടുപോകാനിരിക്കുകയായിരുന്നു. നാളെ മണ്ഡല പുനർനിർണയ ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ സുധാകരനോട് ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ പാർട്ടി നിർദേശിച്ച പശ്ചാത്തലത്തിലായിരുന്നു മടക്കയാത്ര. എന്നാൽ, ഇന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിക്കുന്നത്.
സുധാകരനെ കാണാൻ ഇൻകാസിന്റെ ചില നേതാക്കൾ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ, അനുമതി നൽകാൻ ഡോക്ടർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. സുധാകരന് ഏറ്റവും മികച്ച ചികിത്സ നൽകണമെന്ന് ‘ബോസ്’ വിളിച്ചു പറഞ്ഞെന്നും പറഞ്ഞു. എന്നാൽ ആരാണ് ‘ബോസ്’ എന്ന് ചോദിച്ചപ്പോൾ, അമിത് ഷാ വിളിച്ചിരുന്നെന്ന് ഡോക്ടർ പറഞ്ഞുവെന്നും ഇൻകാസ് നേതാക്കൾ പറഞ്ഞു. എന്തിനാണ് അമിത് ഷാ വിളിച്ചതെന്ന് ചോദിച്ചപ്പോൾ, പലയാളുകളും വിളിച്ചെന്ന് ഡോക്ടർ തിരുത്തിയെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
Content Highlights: K. Sudhakaran hospitalized in Dubai and moved to ICU., Son Sanjog Sudhakaran and relatives allege they are denied permission to see him., Claims raised about a mysterious custody and a phone call allegedly from Amit Shah.
Published: 29 Nov 2026, 12:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented