കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തിൽ കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി. രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്.

To advertise here,

സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ് ഇദ്ദേഹം. ശുഐബയിലെ പ്ലാന്റിന് നേരെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആക്രമണം നടന്നത്. ആക്രമണ സമയത്ത് രാത്രി ജോലിയിൽ ആയിരുന്നു ഇദ്ദേഹം.ആക്രമണത്തിൽ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടു പാടുകൾ സംഭവിച്ചതായും ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.

കുവൈറ്റിലെ ജല ശുദ്ധീകരണ കേന്ദ്രത്തിൽ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ മരിച്ച സംഭവത്തിൽ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തോടുള്ള അനുശോചനവും സഹാനുഭൂതിയും എംബസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തെ തുടർന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനായി കുവൈത്തി അധികാരികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി. മരിച്ച വ്യക്തിയുടെ കുടുംബത്തിന് പിന്തുണ നൽകുന്നതിനും ആവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുമായി ഇടപെടൽ തുടരുകയാണെന്നും എംബസി അറിയിച്ചു.