
ദുബായ്: മോഡലിങ്ങിന്റെ മറവിലുള്ള സെക്‌സ് റാക്കറ്റ് കേസിന് പിന്നിൽ തങ്ങളോടുള്ള വ്യക്തിവൈരാഗ്യമെന്ന ആരോപണവുമായി കേസിലെ രണ്ടും അഞ്ചും പ്രതികളായ സ്ത്രീകൾ. പരാതിക്കാരിയുടെ മൊബൈൽ ഫോണിലുണ്ടായിരുന്ന ചില ദൃശ്യങ്ങളും ചിത്രങ്ങളും അവരുടെ ഭർത്താവ് കണ്ടതാണ് വൈരാഗ്യത്തിന് കാരണം. കേരള പോലീസ് ഇതുവരെ തങ്ങളെ വിളിച്ചിട്ടില്ലെന്നും തെളിവുകൾ നൽകാൻ തയ്യാറാണെന്നും പ്രതികൾ ദുബായിൽ പറഞ്ഞു.
‘പരാതിക്കാരിയുടെ മൊബൈൽ ഫോണിലുണ്ടായിരുന്ന ചില ദൃശ്യങ്ങളും ഫോട്ടോകളുമുണ്ടായിരുന്നു. അവ അവരുടെ ഭർത്താവിന്റെ കൈവശമെത്തി. അതാണ് തങ്ങളോട് പരാതിക്കാരിക്ക് വൈരാഗ്യമുണ്ടാകാൻ കാരണം. എന്നാൽ തങ്ങളല്ല ആ ദൃശ്യങ്ങൾ പരാതിക്കാരിയുടെ ഭർത്താവിന് അയച്ചുകൊടുത്തത്. പരാതിക്കാരിയുടെ ഫോൺ ഭർത്താവ് ഹാക്ക് ചെയ്യുകയും ദൃശ്യങ്ങളും ഫോട്ടോകളും കാണുകയായിരുന്നു, എന്നാണ് രണ്ടും അഞ്ചും പ്രതികൾ പറയുന്നത്.
പരാതിക്കാരിയാണ് യഥാർഥ പ്രശ്‌നക്കാരിയെന്നും കേസിലെ രണ്ടും അഞ്ചും പ്രതികൾ പറയുന്നു. കേരളത്തിൽനിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ വിളിക്കുകയോ വിവരങ്ങൾ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. പരാതിക്കാരിക്കെതിരേ കൈവശമുള്ള തെളിവുകൾ കൈമാറുമെന്നും അവർ കൂട്ടിച്ചേർത്തു.
പരാതിക്കാരി മാസങ്ങളോളം ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ടെന്നും ഇടയ്ക്ക് നാട്ടിൽ പോയി വന്നിട്ടുണ്ടെന്നും പ്രതികൾ പറഞ്ഞു. അപ്പോഴൊന്നും ഇല്ലാത്ത പരാതിയാണ് ഇപ്പോൾ ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു. കേസിൽ അറസ്റ്റിലായ ബിലാലും സിന്ധുവും തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് രണ്ടാമത്തെയും അഞ്ചാമത്തെയും പ്രതികൾ പറയുന്നത്. ബിലാലിനെ കാണുന്നത് വിമാനത്താവളത്തിൽ വെച്ചാണ്. ഒരു കുടുംബമെന്ന പോലെയാണ് എല്ലാവരും കഴിഞ്ഞിരുന്നത്. വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നും തങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ വലിയ തുക സമ്പാദിച്ചിട്ടില്ലെന്ന് വ്യക്തമാകുമെന്നും അഞ്ചാം പ്രതി പറഞ്ഞു. കേസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യം തെളിയിക്കുന്നതുവരെ നിയമപരമായി മുന്നോട്ടുപോകുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.
Content Highlights: The second and fifth accused claim the complaint is based on personal vendetta., Accused allege the complainant's husband hacked her phone to find compromising photos., The accused maintain their innocence and claim they are ready to cooperate with the Kerala police., Accused deny any illegal activities, stating they lived like a family.
Published: 26 May 2026, 11:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented