പുണെ : ദേശീയ സുരക്ഷാവെല്ലുവിളികൾ നേരിടുന്നതിനായി ഭാവിയിലെ സൈനികനേതാക്കൾ നൂതനാശയങ്ങൾ വളർത്തിയെടുക്കുകയും തദ്ദേശീയമായി പരിഹാരം കണ്ടെത്തുന്നതിന് പ്രാധാന്യം നൽകണമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
ഞായറാഴ്ച പുണെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻ.ഡി.എ.) നടന്ന പാസിങ് ഔട്ട് പരേഡ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സുരക്ഷാസാഹചര്യങ്ങൾ കണക്കിലെടുത്ത്,പ്രതിരോധമേഖലയിലെ വെല്ലുവിളികൾക്ക് തദ്ദേശീയമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന് സ്വാതന്ത്ര്യംനേടിത്തന്ന സമരസേനാനികളുടെയും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ നിരന്തരം പോരാടുന്ന സൈനികരുടെയും മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ അദ്ദേഹം കെേഡറ്റുകളോട് ആഹ്വാനംചെയ്തു.
പരിശീലനത്തിനെത്തിയ വിദേശരാജ്യങ്ങളിൽനിന്നുള്ള കെഡേറ്റുകളെയും പ്രതിരോധമന്ത്രി അഭിസംബോധന ചെയ്തു.
ഇന്ത്യൻ കെേഡറ്റുകൾക്കൊപ്പം വിദേശ കെേഡറ്റുകൾ പരിശീലനത്തിൽ പങ്കാളികളാകുന്നത് രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ പ്രതിരോധബന്ധത്തിന്റെയും സൗഹൃദത്തിന്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ.യിൽനിന്ന് സ്വായത്തമാക്കിയ മൂല്യങ്ങളും പരസ്പരബഹുമാനവും സ്വന്തം രാജ്യങ്ങളിൽ പ്രചരിപ്പിച്ച് സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും അംബാസഡർമാരായി പ്രവർത്തിക്കാൻ അവർക്ക് സാധിക്കുമെന്ന പ്രത്യാശയും രാജ്നാഥ് സിങ് പങ്കുവെച്ചു.
Published: 30 Nov 2026, 12:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented