
രാമനാട്ടുകര: എൻ.എസ്.എസിന്റെ ‘ഒപ്പം ചേരാം’ പദ്ധതിയുടെ ഭാഗമായി രാമനാട്ടുകര സേവാമന്ദിരം ഹയർ സെക്കൻഡറി സ്കൂൾ നഗരസഭ പാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽച്ചെയറും വാക്കറും നൽകി. എൻ.എസ്.എസ്. വിദ്യാർഥികൾ തട്ടുകടയിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ പള്ളിയാളി ഫൈസൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് ഉദ്ഘാടനവും വേദിയിൽ നടന്നു. കൗൺസിലർ വി. റമീന അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ കെ. റഫീഖ്, ക്ലസ്റ്റർ കോഡിനേറ്റർ വി.ആർ. നാസർ, പ്രിൻസിപ്പൽ കെ.വി. ശ്രീരഞ്ജിനി, പി.ടി.എ. പ്രസിഡന്റ് പി. സുനിൽകുമാർ, കെ.വി. സന്തോഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: NSS students of Ramanattukara Seva Mandiram HSS donated wheelchairs and walkers to the municipality palliative care unit using funds raised from a food stall.
Published: 29 Nov 2026, 11:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented