മുംബൈ : ജീവിതത്തിലെ ഏറ്റവുംപ്രിയപ്പെട്ട ഒരാൾ എ​െന്നന്നേക്കുമായി വിടപറയുമ്പോൾ അവസാനമായി ഒരുനോക്കുകാണാൻപോലും കഴിയാതെപോകുന്നതിന്റെ വേദന വാക്കുകൾക്കതീതമാണ്. അത്തരമൊരു തീരാനൊമ്പരത്തിലാണ് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദീപ്‌കെ. പ്രിയപ്പെട്ട മുത്തശ്ശി സാവിത്രിബായി ദീപ്‌കെയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി അദ്ദേഹം സാമൂഹികമാധ്യമത്തിലെത്തി.

To advertise here,

മുത്തശ്ശിക്കൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവെച്ച് ‘എന്നോട് ക്ഷമിക്കൂ’ എന്ന വാക്കുകളോടെയാണ് അഭിജീത് ഇൻസ്റ്റഗ്രാമിൽ തന്റെ ദുഃഖം പങ്കുവെച്ചത്. സ്‌നേഹവും വാത്സല്യവും നിറഞ്ഞ ഓർമകൾക്കിടയിൽ, അവസാനനിമിഷങ്ങളിൽ മുത്തശ്ശിക്കരികിലെത്താൻ കഴിയാതിരുന്നതിന്റെ വേദനയാണ് ആ വാക്കുകളിൽ പ്രതിഫലിക്കുന്നത്. ഹിംഗോളി സന്തുക് പിംപ്രി ഗ്രാമത്തിലുള്ള തറവാട്ടുവീട്ടിൽ ശനിയാഴ്ചയായിരുന്നു സാവിത്രിബായി ദീപ്‌കെയുടെ അന്ത്യം. ഞായറാഴ്ച നടന്ന സംസ്‌കാരസമയത്ത് ദീപ്‌കെ ഡൽഹിയിലായിരുന്നു.

മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ദീപ്‌കെയെ പോലീസ് കസ്റ്റഡിയിലെടുത്തത്. മുത്തശ്ശിയുടെ മരണവിവരം അറിയിച്ചിട്ടും അഭിജീതിനോട് പോലീസ് മനുഷ്യത്വപരമായി പെരുമാറിയില്ലെന്ന ആരോപണവുമായി സി.ജെ.പി. സഹ കൺവീനർ അശുതോഷ് റാങ്ക രംഗത്തെത്തിയിരുന്നു.