മുംബൈ : സാഹിത്യവേദി അറുപതാം വർഷത്തിലേക്ക് കടക്കുന്നു. വേദിയുടെ സഹയാത്രികനും വി.ടി. ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റ് അധ്യക്ഷനുമായ വി.ടി. വാസുദേവന് യോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. അടുത്ത രണ്ടു വർഷത്തേക്ക് കൺവീനറായി സി.എച്ച്. ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു .മധു നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാട്ടൂർ മുരളിയുടെ രണ്ടു കഥകൾ അവതരിപ്പിച്ചു. എസ്. ഹരിലാൽ ചർച്ച ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ കുറ്റൂർ, മുരളി വട്ടേനാട്ട്, അഡ്വ. പി.ആർ. രാജ്കുമാർ, സി.പി. കൃഷ്ണകുമാർ, സന്തോഷ് പല്ലശന, കെ. രാജൻ, ലിനോദ് വർഗീസ്, ജോയ് ഗുരുവായൂർ, അമ്പിളി കൃഷ്ണകുമാർ, എം. വിജയൻ പിള്ള, ലീനാ നായർ, ശിൽപ്പ എസ്, ഇ.എസ്. സജീവൻ, ഡോ. പി.പി. രാധാകൃഷ്ണൻ, പി. വിശ്വനാഥൻ, മോഹൻ സി. നായർ, പി.വി. ജയശങ്കർ, ഇ. ഹരീന്ദ്രനാഥ്, എ,കെ. ജയചന്ദ്രൻ, ടി. സുരേഷ് കുമാർ, സി. എച്ച്. ഗോപാലകൃഷ്ണൻ, കെ.പി. വിനയൻ, പ്രേമരാജൻ നമ്പ്യാർ, ജ്യോതി പണിക്കർ, ബിന്ദു പ്രിയൻ, ഹരികുമാർ കുറുപ്പ്, പ്രകാശ് കാട്ടാക്കട, ബാലാജി, കൺവീനർ കെ.പി. വിനയൻ തുടങ്ങിയവർ പങ്കെടുത്തു.
മുംബൈ നഗര പശ്ചാത്തലത്തിൽ എഴുതപ്പെട്ട തന്റെ കഥകളിൽ, കഥാ സാഹിത്യത്തിലെ അക്കാദമിക ചർച്ചകളിൽ കേൾക്കുന്ന ലാവണ്യ സങ്കല്പങ്ങളോ, നിയതമായ ശൈലിയോ കാണില്ല ; എന്നാൽ, ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ കണ്ടതും അനുഭവിച്ചതുമായ നഗരജീവിത ചിത്രങ്ങൾ കാണാമെന്നും മറുപടി പ്രസംഗത്തിൽ കാട്ടൂർ മുരളി പറഞ്ഞു.
Published: 12 Oct 2026, 12:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented