തൃക്കരിപ്പൂർ : ജനാധിപത്യം സംരക്ഷിക്കാൻ ഡൽഹിയിൽ നടക്കുന്ന സമരം ചരിത്രത്തിന്റെ ഭാഗമാകുമെന്ന് ആർ.ജെ.ഡി. ദേശീയ കമ്മിറ്റിയംഗം കെ.പി. മോഹനൻ പറഞ്ഞു. ഗാന്ധി-ജെ.പി.- ലോഹ്യ പക്ഷാചരണത്തിന്റെ ഭാഗമായി ജെ.പി.യുടെ ജന്മദിനത്തിൽ ആർ.ജെ.ഡി. തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തകക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെതിരേ ജന്തർ മന്തറിലെ പ്രക്ഷോഭം ജയപ്രകാശ് നാരായണൻ ആഹ്വാനം ചെയ്ത ജനാധിപത്യപോരാട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

To advertise here,

ആർ.ജെ.ഡി. തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വി.വി. കൃഷ്ണൻ, നേതാക്കളായ പി.വി. തമ്പാൻ, എം. മനു, ടി. അജിത, പി. രാജീവൻ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ. പവിത്രൻ, പി. രാജൻ പണിക്കർ എന്നിവർ സംസാരിച്ചു.

 

ഗാന്ധി-ജെ.പി.-ലോഹ്യ അനുസ്മരണ പ്രഭാഷണം ആർ.ജെ.ഡി. സംസ്ഥാന കമ്മിറ്റിയംഗം എം.പി. ശിവാനന്ദൻ നടത്തി. പി. തമ്പാൻ നായർ അധ്യക്ഷനായി. സി. ബാലകൃഷ്ണൻ, കാറമേൽ ദാമു എന്നിവർ സംസാരിച്ചു. 'സോഷ്യലിസ്റ്റ് ചിന്തകളും സാമൂഹികനീതിയും' എന്ന വിഷയത്തിൽ ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പ്രഭാഷണം നടത്തി. ടി.വി. ഷീജ അധ്യക്ഷയായി. യു.കെ. രാജൻ, ഇ.വി. ദിനേശൻ എന്നിവർ സംസാരിച്ചു.

 

സമാപനസമ്മേളനം ആർ.ജെ.ഡി. സംസ്ഥന സെക്രട്ടറി ടി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് യു. മോഹനൻ അധ്യക്ഷനായി. വി.കെ. ചന്ദ്രൻ, എം.കെ. അനീഷ്, കെ. രവീന്ദ്രൻ, കെ.വി. ശശി, വി.വി. വിജയൻ, വി.കെ. ബീന എന്നിവർ സംസാരിച്ചു. ആർ.ജെ.ഡി. പഞ്ചായത്ത് പ്രസിഡന്റ് ഇ. ബാലകൃഷ്ണൻ പതാക ഉയർത്തി.