കുണ്ടംകുഴി : ലൈബ്രറി കൗൺസിൽ കുണ്ടംകുഴി മേഖലാസമിതി നടത്തിയ സാഹിത്യോത്സവത്തിൽ 49 പോയിന്റ് നേടി കുണ്ടംകുഴി സഹൃദയ വായനശാല ജേതാക്കളായി. 16 പോയിന്റ് നേടി കല്ലളി ടി.കുഞ്ഞമ്പു നായർ സ്മാരക വായനശാല രണ്ടാംസ്ഥാനം നേടി. 14 പോയിന്റ് വീതം നേടിയ പെർളടുക്കം നായനാർ സ്മാരക വായനശാല, നെല്ലിയടുക്കം ഇ.എം.എസ്. വായനശാല എന്നിവയ്ക്കാണ് മൂന്നാംസ്ഥാനം. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ എം.മുഹമ്മദ്‌ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സി.കുഞ്ഞിക്കണ്ണൻ, രാധാകൃഷ്ണൻ ചാളക്കാട്, സി.കൃഷ്ണൻ, ജിഷ്ണുരാജ്, കെ.വിനോദ് എന്നിവർ സംസാരിച്ചു.

To advertise here,

 

സമാപന സമ്മേളനം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ്‌ ഇ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സി.കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. പഞ്ചായത്തംഗം ഇ.ലക്ഷ്മി, സി.കൃഷ്ണൻ, കെ.രജിന എന്നിവർ സംസാരിച്ചു.