ഉമർഗാവ് : ഉമർഗാവിലെ മലയാളി സമൂഹത്തിന്റെ ദീർഘകാലസ്വപ്നമായ കേരള അസോസിയേഷൻ കൺവെൻഷൻ സെന്ററിന്റെ ശിലാസ്ഥാപനച്ചടങ്ങ് നടന്നു. കേരള അസോസിയേഷൻ ഉമർഗാവിന്റെ പ്രസിഡന്റ് ഡോ. ആർ.കെ. നായർ ശിലാസ്ഥാപനകർമത്തിന് നേതൃത്വം നൽകി.
അന്തരിച്ച ലത ആർ. നായരുടെ സ്മരണാർഥമാണ് കൺവെൻഷൻ സെന്റർ നിർമിക്കുന്നത്. കൺവെൻഷൻ സെന്ററിന്റെ നിർമാണത്തിന് ദീപക് ആർ. നായർ, ശ്രുതി ആർ. നായർ എന്നിവർ സ്പോൺസർമാരായി സഹകരിക്കുന്നു.
ഉമർഗാവിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സ്ഥിരമായൊരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൺവെൻഷൻ സെന്റർ നിർമിക്കുന്നത്. കേരള അസോസിയേഷന്റെ വിവിധ പരിപാടികൾക്കു പുറേമ മലയാളം ഭാഷാപഠന ക്ലാസുകൾ, കുട്ടികൾക്കായുള്ള വിദ്യാഭ്യാസപരിശീലന പരിപാടികൾ, കലാസാംസ്കാരിക പരിപാടികൾ, യോഗങ്ങൾ, സെമിനാറുകൾ, മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയ്ക്കും കൺവെൻഷൻ സെന്റർ വേദിയാകും.
അസോസിയേഷന്റെ ഭാവി പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി കൺവെൻഷൻ സെന്ററിനെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഡോ. ആർ.കെ. നായർ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ഒരു വർഷത്തിനകം കൺവെൻഷൻ സെന്റർ പ്രവർത്തനസജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്വന്തമായൊരു സാംസ്കാരികസാമൂഹിക കേന്ദ്രം എന്ന ഉമർഗാവ് മലയാളി സമൂഹത്തിന്റെ വർഷങ്ങളായുള്ള ആഗ്രഹമാണ് ഇതോടെ യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്.
Published: 16 Sept 2026, 12:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented