കാസർകോട് : രാജ്യതലസ്ഥാനത്ത് സമാധാനപൂർവം സംഘടിച്ച് പ്രതിഷേധിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിലും സംഘർഷഭരിതമായ സാഹചര്യത്തിലും പ്രതിഷേധിച്ച് ജില്ലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പ്രകടനം നടത്തി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നടത്തിയ സമരത്തെത്തുടർന്ന് അദ്ദേഹത്തെയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.
കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തെ തുടർന്ന് പൊതുയോഗവും നടത്തി. മണ്ഡലം കേന്ദ്രങ്ങളിൽ ജില്ലാ-സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി. കോൺഗ്രസ് കാസർകോട് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം മത്സ്യത്തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ആർ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാജിദ് കമ്മാടം അധ്യക്ഷത വഹിച്ചു.
മുനീർ ബാങ്കോട്, കെ.ടി.സുഭാഷ്, നാരായണൻ, ഷാഹുൽ ഹമീദ്, കമലാക്ഷ സുവർണ, പി.കെ.വിജയൻ, സി.ജി.ടോണി, രഞ്ജീഷ, ഷാഫി അണങ്കൂർ തുടങ്ങിയവർ നേതൃത്വം നൽകി.
കാഞ്ഞങ്ങാട് : ദേശീയ നേതാക്കളെ അറസ്റ്റുചെയ്താൽ പേടിച്ച് പിൻമാറുന്ന പാർട്ടിയല്ല കോൺഗ്രസെന്നും മോദി സർക്കാർ ജനാധിപത്യത്തെ കശാപ്പുചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗപ്പെടുത്തിയതിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുകയാണെന്നും ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു.
കാഞ്ഞങ്ങാട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി.വി. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. സെക്രട്ടറി എം. അസൈനാർ, സംസ്കാരസാഹിതി ജില്ലാ പ്രസിഡന്റ് ബഷീർ ആറങ്ങാടി, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ. ബാബു, ഗാന്ധിദർശൻ വേദി ജില്ലാ പ്രസിഡന്റ് എം. കുഞ്ഞിക്കൃഷ്ണൻ, സി.വി. ഭാവനൻ, വി. ഗോപി, കെ.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Published: 08 Oct 2026, 04:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented