വാഷി : നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ് പിൻവലിക്കുക, പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പെൻഷൻ വിതരണത്തിലെ അപാകങ്ങൾ പരിഹരിച്ച് എല്ലാ മാസവും കൃത്യമായ തീയതിയിൽ പെൻഷൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളീയ കേന്ദ്ര സംഘടനയുടെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളെ അണിനിരത്തി വാഷി കേരള ഹൗസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ് ടി.എൻ. ഹരിഹരൻ ധർണ ഉദ്ഘാടനം ചെയ്തു. കെ.കെ.എസ്. ജനറൽ സെക്രട്ടറി മാത്യു തോമസ് സ്വാഗതം ആശംസിച്ചു.വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് ശ്രീകാന്ത് നായർ, ആത്മ പ്രസിഡന്റ് ശശികുമാർ നായർ, ഖാർഘർ കേരള സമാജം പ്രസിഡന്റ് പ്രദീപ് കുമാർ, ഉൽവാ മലയാളി സമാജം പ്രസിഡന്റ് ഷൈജാ ബിജു ഭാസി, ഭൂപേഷ് ബാബു, കെ.കെ.എസ് വൈസ് പ്രസിഡന്റ് സുരേന്ദ്ര ബാബു, വസായ് ഈസ്റ്റ് സമാജം പ്രസിഡന്റ് കെ.ആർ. രവി, പനവേൽ മലയാളി സമാജം സെക്രട്ടറി സണ്ണി മാത്യു, സാമൂഹ്യപ്രവർത്തകൻ കെ.കെ. പ്രകാശൻ, മലയാളം മിഷൻ മുംബൈ ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാർ, കേരള പീപ്പിൾസ് എജുക്കേഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി പവിത്രൻ കണ്ണോത്ത്, മലയാള ഭാഷാ പ്രചാരണ സംഘം പ്രതിനിധി രാജൻ നായർ, ബോയ്സർ സമാജം പ്രതിനിധി സലീലൻ, മീരാ റോഡ് മലയാളി സമാജം വൈസ് പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണൻ, ഫോർട്ട് കൊളാബാ മലയാളി സമാജത്തിന്റേയും കേരള മുസ്ലിം ജമായത്തിന്റേയും പ്രതിനിധിയായ ടി.വി.കെ. അബ്ദുള്ള, രഘുനാഥൻ നായർ, പ്രോഗ്രസീവ് ആർട്സ് ഭാരവാഹി ജീവരാജൻ, അംബർനാഥ് മലയാളി സമാജം സെക്രട്ടറി രതീഷ് തയ്യിൽ, രാജശ്രീ മോഹൻ, മിനി അനിൽ പ്രകാശ്, കോപ്പർഖൈർണെ മലയാളി സമാജം മുൻ പ്രസിഡന്റ് എ.പി. ബാബു, എം.വി. ബാബുരാജ്, ഡോംബിവിലി പ്രതിനിധി മോഹനൻ നായർ, ജനാർദ്ദനൻ, കെ.കെ.എസ്. വൈസ് പ്രസിഡന്റ് സി.എൻ. ബാലകൃഷ്ണൻ, നല്ലസോപ്പാര മലയാളി സമാജം സെക്രട്ടറി രാജേഷ് നാരായണൻ,
എഴുത്തുകാരൻ സുരേഷ് തുളസി, ജയപ്രകാശ് പി.ഡി, സതീഷ് നായർ എന്നിവർ സംസാരിച്ചു.മുംബൈയിലെ മലയാളി സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തിന്റെ ആദ്യപടിയാണ് ഈ ധർണയെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികളോടുള്ള അവഗണന സർക്കാർ തുടർന്നാൽ സമരപരിപാടികൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും, ആവശ്യമെങ്കിൽ കേരള സെക്രട്ടേറിയറ്റിന് മുന്നിലേക്കുവരെ സമരം വ്യാപിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.കഴിഞ്ഞ മൂന്നാം തിയതി നെരൂളിൽവച്ചു ചേർന്ന ആദ്യഘട്ട യോഗത്തിൽ ഉയർന്നു വന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിയ്ക്കും നോർക്കാ സി.ഇ.ഒ. യ്ക്കും സമർപ്പിച്ച നിവേദനത്തിന്റെ കോപ്പി വാഷി കേരളാ ഹൗസ് മാനേജർ പി. സുനിലിന് കേരളീയ കേന്ദ്ര സംഘടനാ ഭാരവാഹികൾ കൈമാറി.നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ് അടിയന്തരമായി പിൻവലിച്ച് പഴയ നിരക്കുകൾ പുനഃസ്ഥാപിക്കണം.
പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിലെ അപാകതകൾ പരിഹരിച്ച് കുടിശ്ശിക തുക മുഴുവൻ എത്രയുംവേഗം വിതരണം ചെയ്യണം. കൂടാതെ, എല്ലാ മാസവും നിശ്ചിത തീയതിയിൽ പെൻഷൻ ലഭിക്കുന്നതിനുള്ള സ്ഥിരമായ സംവിധാനം സർക്കാർ ഉറപ്പാക്കണമെന്നും പ്രതിഷേധ ധർണ ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്റെ പകർപ്പ് സ്വപ്ന ശ്രീകുമാർ യോഗത്തിൽ വായിച്ചു. പി. ശ്രീകുമാർ നന്ദി പറഞ്ഞു.
Published: 15 Nov 2026, 12:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented