കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ 2025-ലെ ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചുള്ള റാഫിള്‍ കൂപ്പണിന്റെ പ്രകാശനവും ആദ്യ വില്‍പനയും ഇടവകയുടെ വിവിധ ആരാധനാ കേന്ദ്രങ്ങളായ സിറ്റി നാഷണല്‍ ഇവഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പല്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ വെച്ച് വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം നടത്തപ്പെടുകയുണ്ടായി. ചടങ്ങുകള്‍ക്ക് ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍, സഹവികാരി റവ. ഫാ. മാത്യൂ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

To advertise here,

റവ. ഫാ. ജോമോന്‍ ചെറിയാന്‍, ഇടവക ആക്ടിംഗ് ട്രസ്റ്റിയും, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഫിനാന്‍സ്-കണ്‍വീനറുമായ മെയ്ബു മാത്യൂ, ഇടവക സെക്രട്ടറി ജേക്കബ് റോയ്, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം മാത്യൂ കെ. ഇലഞ്ഞിക്കല്‍, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ മാത്യൂ വി. തോമസ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ജോണ്‍ പി. ജോസഫ്, കൂപ്പണ്‍ ജോയിന്റ്-കണ്‍വീനറന്മാരായ ജിജു ജോണ്‍ മാത്യൂ, ഷിബു വി. മാത്യൂ, സാറാമ്മ ജോണ്‍സ്, റിസപ്ഷന്‍-കണ്‍വീനര്‍ ഉമ്മന്‍ വി. കുര്യന്‍, പ്രോഗ്രാം-കണ്‍വീനര്‍ വര്‍ഗ്ഗീസ് റോയ്, സ്‌പോണ്‍സര്‍ഷിപ്പ്-കണ്‍വീനര്‍ സിബി ഗീവര്‍ഗ്ഗീസ് കോശി, ഫെസിലിറ്റി-കണ്‍വീനര്‍ നൈനാന്‍ തോമസ്, ഇടവക, ഹാര്‍വെസ്റ്റ് കമ്മിറ്റിയംഗങ്ങളായ ഷിബു ജേക്കബ്, അജയ് മാത്യൂ കോര എന്നിവര്‍ സന്നിഹിതരായിരുന്നു.

ഒക്ടോബര്‍ 24-നു അബ്ബാസിയ ഇന്ത്യന്‍ സെന്റ്രല്‍ സ്‌ക്കൂളില്‍ വെച്ചു നടക്കുന്ന പെരുന്നാളാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണെന്ന് സംഘാടക സമിതി അറിയിച്ചു.