ചെന്നൈ : ദീപാവലി ആഘോഷത്തോടനുബന്ധിച്ച് വിലക്കുറവിൽ പച്ചക്കറികൾ വിൽപ്പനയുമായി തമിഴ്‌നാട് സർക്കാർ. 10 ഇനം പച്ചക്കറികൾ 100 രൂപ നിരക്കിലാണ് വിൽക്കുക. 'വെട്രി സ്പെഷ്യൽ വെജിറ്റബിൾ പാക്കേജ് സ്‌കീം' എന്നാണ് പദ്ധതിക്കു പേരുനൽകിയിരിക്കുന്നത്. വ്യാഴാഴ്ച മുതൽ ഏഴാം തീയതി വരെ 218 സഹകരണ സ്‌റ്റോറുകൾ വഴി വിൽപ്പന നടക്കും. വലിയ ഉള്ളി (500 ഗ്രാം), തക്കാളി (500 ഗ്രാം), വഴുതനങ്ങ (250 ഗ്രാം), ഉരുളക്കിഴങ്ങ് (250 ഗ്രാം), കാരറ്റ് (200 ഗ്രാം), ബീൻസ് (200 ഗ്രാം), പച്ചമുളക് (100 ഗ്രാം), നാരങ്ങ (100 ഗ്രാം), ഇഞ്ചി (50 ഗ്രാം), തേങ്ങ (400- 450 ഗ്രാം) എന്നിവ ഉൾപ്പെടുന്നതാണ് കിറ്റ്. ഒരു ഉപഭോക്താവിന് ഒരു കിറ്റു മാത്രമേ നൽകുകയുളളൂ. 100 രൂപയ്ക്ക് മുകളിൽ ഇത്‌ വിൽക്കരുത്. ഇതോടൊപ്പം, ഒരു പരിസ്ഥിതി സൗഹൃദബാഗും നൽകും.

To advertise here,