18 സംഘടനകളുടെ നൂറുകണക്കിന് പ്രവർത്തകർ സമരത്തിനെത്തി
ബെംഗളൂരു: എസ്.ഐ.ആറിനെതിരേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടും ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇന്ത്യ സഖ്യം സംഘടിപ്പിച്ച സമരത്തിൽ പ്രതിഷേധമിരമ്പി. കോൺഗ്രസ്, സി.പി.എം., സി.പി.ഐ., ഫോർവേഡ് ബ്ലോക്ക്, സമാജ് വാദി പാർട്ടി, സർവോദയ കർണാടക തുടങ്ങിയ പാർട്ടികളുടെയും ദളിത്, യുവജനസംഘടനകളുടെയും ഉൾപ്പെടെ 18 സംഘടനകളുടെ നൂറുകണക്കിന് പ്രവർത്തകർ സമരത്തിനെത്തി.
നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്, കോക്രോച്ച് ജനതാപാർട്ടിയുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. രാവിലെ 11 മണി മുതൽ സമരവേദിയിലേക്ക് വിവിധ സംഘടനകളുടെ പ്രവർത്തകർ മുദ്രാവാക്യംവിളിച്ച് പ്രകടനമായി എത്തിച്ചേരുകയായിരുന്നു. എസ്.ഐ.ആർ. റദ്ദാക്കണമെന്നും ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും മുദ്രാവാക്യംവിളിച്ച പ്രവർത്തകർ ബി.ജെ.പി.ക്കും കേന്ദ്രസർക്കാരിനുമെതിരെയും പ്രതിഷേധമുയർത്തി.
നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്തു നടത്തിയ സമരത്തിന്റെ തുടർച്ചയായാണ് കർണാടകത്തിലും ഇന്ത്യ സഖ്യം വൻ പ്രതിഷേധ റാലിയൊരുക്കിയത്.
കെ.പി.സി.സി. പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ് അധ്യക്ഷനായി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, സി.പി.എം. സംസ്ഥാനസെക്രട്ടറി കെ. പ്രകാശ്,
സി.പി.ഐ. സംസ്ഥാനസെക്രട്ടറി സാഥി സുരേഷ്, ഫോർവേഡ് ബ്ലോക്ക് നേതാവ് മഹന്ദേഷ് അലി, സി.പി.ഐ. എം.എൽ. നേതാവ് ക്ലിഫ്റ്റൻ ഡി. റൊസാരിയോ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികൾ സംസാരിച്ചു. തിഹാർ ജയിലിന്റെ മാതൃക വേദിക്കു മുൻപിലൊരുക്കിയായിരുന്നു ഗ്യാനേഷ്കുമാറിന്റെ അറസ്റ്റ് ആവശ്യമുന്നയിച്ചുള്ള സമരം.
ജയിൽമുറിയിൽ ഗ്യാനേഷ്കുമാറിന്റെ ചിത്രമുള്ള മുഖംമൂടിയും കോട്ടും ടൈയും അണിഞ്ഞ് ഒരു പ്രവർത്തകൻ അഴികളിൽ പിടിച്ചു നിന്നു.
Published: 06 Nov 2026, 12:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented