ബെംഗളൂരു : കല്യാണ കർണാടക ഉത്സവത്തിന് വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എത്താനിരിക്കെ കലബുറഗി ടൗണിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതിമ പ്രത്യക്ഷപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തിന് അലോസരമായി. രാത്രി ആരുമറിയാതെ ഏതാനുംപേർ ചേർന്ന് സ്ഥാപിച്ച പ്രതിമ രാവിലെ ഉദ്യോഗസ്ഥർ ഇടപെട്ട് നീക്കംചെയ്തു. നഗരസഭയുടെ അനുമതിയില്ലാതെയാണ് സ്ഥാപിച്ചതെന്നു പറഞ്ഞാണ് നീക്കിയത്.

To advertise here,

സംഭവം, കർണാടക കോൺഗ്രസിൽ വിഭാഗീയതയുടെ കനൽ ഇനിയും അണയാതെ നിൽക്കുന്നതിന്റെ സൂചനയായി. കലബുറഗി ടൗണിലെ ഒരു ജങ്ഷന് നേരേത്ത സിദ്ധാരമയ്യ സർക്കിൾ എന്നു പേരിട്ടിരുന്നു.

സിദ്ധരാമയ്യയുടെ അനുയായികളായിരുന്നു ഇതിനുപിന്നിൽ. ഇവിടെയാണ് ബുധനാഴ്ച രാത്രി എട്ടുപേരടങ്ങിയ സംഘം സിദ്ധരാമയ്യയുടെ സ്വർണവർണമുള്ള പ്രതിമ സ്ഥാപിച്ചത്. രാവിലെയായപ്പോഴേക്കും സംഭവം വലിയ വാർത്തയായി. ഇതോടെയാണ് ഉദ്യോഗസ്ഥരെത്തി നീക്കംചെയ്തത്.