ബെംഗളൂരു : ശാസ്ത്ര സാഹിത്യ വേദി ശാസ്ത്രപ്രചാരണ പരിപാടിയുടെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ജീവൻ ബീമാനഗറിലെ കാരുണ്യഹാളിൽ നടന്ന സെമിനാറിൽ വിവിധ സ്കൂളുകളിൽനിന്നായി 35-ലധികം വിദ്യാർഥികൾ പങ്കെടുത്തു. ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞൻ സഞ്ജീവ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. പ്രകൽപ് പ്രദീപ്, അഭിനോവ്, ഗണേഷ്, അഖിൽ, അഖില എന്നിവർ നേതൃത്വം നൽകി. റോബോട്ടിക്സ് പ്രോജക്ടുകൾ ഉൾപ്പെടെ ശാസ്ത്രപരീക്ഷണങ്ങൾ നടത്തി. പ്രസിഡന്റ് കെ.ബി. ഹുസൈൻ, സെക്രട്ടറി പൊന്നമ്മ ദാസ്, വൈസ് പ്രസിഡന്റ് ഷീജാ റെനീഷ് എന്നിവർ പങ്കെടുത്ത വിദ്യാർഥികൾക്കും സ്കൂളുകൾക്കും സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു. കല്പന പ്രദീപ്, ടി.വി. പ്രതീഷ് എന്നിവർ സംസാരിച്ചു.

To advertise here,