ബെംഗളൂരു : വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ബ്യാട്ടരായണപുരയിലെ ജക്കൂരിൽ പുതിയ റെയിൽവേ മേൽപ്പാലം തുറന്നു. റെയിൽവേ ക്രോസിങ്ങിലെ ഗതാഗത തടസ്സം മറികടക്കാൻ മേൽപ്പാലം വേണമെന്ന് മുറവിളിയുയർന്നതിനെത്തുടർന്ന് 2011-ൽ നിർമാണത്തിന് നടപടികൾക്ക് തുടക്കമിട്ട പാലമാണിത്. സ്ഥലമേറ്റെടക്കലുൾപ്പെടെ നീണ്ടുപോയി. 2024-ലാണ് നിർമാണം പുനരാരംഭിച്ചത്.

To advertise here,

ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷനാണ് പദ്ധതി പൂർത്തിയാക്കിയത്. 26.16 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്. 443 മീറ്റർ നീളമുള്ള നാല് വരിപ്പാതയായാണ് പാലം നിർമിച്ചിരിക്കുന്നത്. കോമ്പോസിറ്റ് സ്റ്റീൽ ഗർഡറുകളും ബലപ്പെടുത്തിയ മൺഭിത്തികളുമാണ് പാലത്തിന്റെ പ്രത്യേകത. ജക്കൂറിനെയും യലഹങ്കയെയും ബന്ധിപ്പിക്കുന്നതാണ് പാലം. താനിസന്ദ്ര, ഹെബ്ബാൾ, കോഗിലു, ബല്ലാരിറോഡ് എന്നിവിടങ്ങളിലേക്കുമുള്ള യാത്ര ഇതോടെ തടസ്സമില്ലാതെയായി. പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിച്ചു. ബ്യാട്ടനായണപുര എം.എൽ.എ. യും ബെംഗളൂരു നഗരവികസന മന്ത്രി കൃഷ്ണബൈരെ ഗൗഡ, പ്രസാദ് അബ്ബിയ എം.എൽ.എ., മുൻ എം.എൽ.എ. വെങ്കടരമണയ്യ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.