ബെംഗളൂരു : ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ്(എച്ച്.എ.എൽ.) നിർമിച്ച തേജസ് പരിശീലന വിമാനങ്ങളും ധ്രുവ് നെക്സ്റ്റ് ജനറേഷൻ ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി.

To advertise here,

രണ്ട് തേജസ് എൽ.സി.എ. പരിശീലന വിമാനങ്ങളും മൂന്ന് എച്ച്.ടി.ടി.-40 പരിശീലന വിമാനങ്ങളും വ്യോമസേനയ്ക്കും നാല് ധ്രുവ് ഹെലികോപ്റ്ററുകൾ വ്യോമമന്ത്രാലയത്തിന് കീഴിലുള്ള പവൻ ഹാൻസ് ലിമിറ്റഡിനുമാണ് കൈമാറിയത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വ്യോമയാനമേഖലയിൽ രാജ്യം സ്വാശ്രയത്വം കൈവരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെയ്പാണ് തദ്ദേശിയമായ നിർമിച്ച വിമാനങ്ങളുടെ കൈമാറ്റമെന്ന് മന്ത്രി പറഞ്ഞു.

വ്യോമയാന മന്ത്രി റാംമോഹൻ നായിഡു, വ്യോമസേന മേധാവി എ.പി.സിങ്, എച്ച്.എ.എൽ. സി.എം.ഡി. കെ.രവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.