ബെംഗളൂരു : കൊട്ടാരനഗരിയായ മൈസൂരു ദസറ ആഘോഷത്തിന്റെ രണ്ടാംദിവസം ആവേശോജ്ജ്വലം. ആയിരക്കണക്കിനാളുകളാണ് മൈസൂരു നഗരത്തിലേക്കു കാഴ്ചകൾ കാണാൻ ഒഴുകിയെത്തിയത്.
സന്ധ്യക്ക് ദീപാലങ്കാരങ്ങൾ മിഴിതുറന്നപ്പോഴേക്കും ആളുകളുടെ ഒഴുക്കും വർധിച്ചു. ദീപപ്രഭയിൽ മുങ്ങിയ അംബാവിലാസ് കൊട്ടാരവും നഗരവീഥികളും ചോതോഹരമായ കാഴ്ചയായി.
നഗരത്തിന്റെ മുക്കിലും മൂലയിലും വൻജനത്തിരക്കനുഭവപ്പെട്ടു. നഗരത്തിൽ 146 കിലോമീറ്റർ റോഡിലാണ് ഇത്തവണ വൈദ്യുതദീപാലങ്കാരങ്ങൾ ഒരുക്കിയത്. 199 തെരുവുകളും 123 കവലകളും ദീപാലംകൃതമായി. ഇതിനുപുറമേ എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിച്ച് 80 സ്ഥലങ്ങളിൽ നിശ്ചലദൃശ്യങ്ങളും സ്ഥാപിച്ചു.
ചാമുണ്ഡിവിഹാർ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്‌സ് കപ്പ് ദസറ കായികോത്സവം രണ്ടാംദിവസവും ആവേശമുയർത്തി. പലയിടങ്ങളിൽ നടന്നുവരുന്ന പ്രദർശനങ്ങൾ കാണാൻ ഒട്ടേറെയാളുകളെത്തി. പുഷ്പമേളയാണ് കാണികളെ ഏറെ ആകർഷിച്ചത്.
ചൊവ്വാഴ്ച സ്ത്രീകളുടെയും കുട്ടികളുടെയും ദസറ ആഘോഷമാണ്. അംബാവിലാസ് കൊട്ടാരമുറ്റത്ത് രംഗോലിമത്സരം അരങ്ങേറും. രാവിലെ 6.30-ന് ആരംഭിക്കും. ജെ.കെ. മൈതാനത്താണ് കലാപരിപാടികൾ. അഞ്ചുദിവസത്തെ ദസറ കവിസമ്മേളനത്തിനും ചൊവ്വാഴ്ച തുടക്കമാകും.
Published: 13 Oct 2026, 12:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented