ബെംഗളൂരു : ജൈവോർജ മേഖലയിൽ തായ്‌ലൻഡുമായി സഹകരിക്കാൻ പദ്ധതി നിർദേശങ്ങളുമായി കർണാടക സർക്കാർ. കർണാടക സംസ്ഥാന ജൈവോർജ വികസന ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്രയുടെ നേതൃത്വത്തിൽ തായ്‌ലൻഡ് സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. കർണാടകത്തിലെ ജൈവോർജ മേഖലയുടെ വളർച്ച ലക്ഷ്യമിടുന്ന പദ്ധതികളിൽ സാങ്കേതിക സഹകരണത്തിനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും വേണ്ടിയുള്ള നിർദേശങ്ങൾ സുധീന്ദ്ര വിശദീകരിച്ചു. തായ്‌ലൻഡ് വിദേശകാര്യമന്ത്രിയുടെ ഉപദേഷ്ടാവ് ജുക്ക് ബൂൺ ലോങ്, ചെന്നൈയിലെ തായ്‌ലാൻഡ് കോൺസുൽ ജനറൽ റാച്ച അറിബാർഗ് തുടങ്ങിയവരാണ് തായ്‌ലൻഡ് സംഘത്തിലുണ്ടായിരുന്നത്.

To advertise here,