ബെംഗളൂരു : ബാംഗ്ലൂർ വാരിയർ സമാജത്തിന്റെ ഓണാഘോഷം ‘വർണം 2026’ആവേശകരമായി. വി.കെ. സ്പോർട്‌സ് ക്ലബ്ബിൽ ‘ഹരിതധ്വനി’ എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ ആഘോഷം സമാജം പ്രസിഡന്റ് എം.വി. വിജയൻ ഉദ്ഘാടനം ചെയ്തു.

To advertise here,

സമാജാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും മെഗാ തിരുവാതിരയും ആഘോഷത്തിന്റെ മാറ്റുകൂട്ടി. ഓണസ്സദ്യയുമൊരുക്കി. ആഘോഷത്തിൽ 800-ൽ പരം അംഗങ്ങൾ പങ്കെടുത്തു. സമാജത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ വിതരണംചെയ്തു.