ബെംഗളൂരു : നായർ സേവാ സംഘ് കർണാടക സംഘടിപ്പിച്ച സാംസ്കാരിക-സാമൂഹിക സംഗമം 'സ്നേഹസംഗമം 2026' ശ്രദ്ധേയമായി. വസന്തനഗറിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ വിജയകരമായി നടന്ന സംഗമം ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് ഉദ്ഘാടനംചെയ്തു. കേരളത്തിന് പുറത്തുള്ള മലയാളി സമൂഹത്തിന്റെ സംസ്കാരവും പാരമ്പര്യവും സഹോദര്യബോധവും ജീവിതശൈലിയും നല്ലരീതിയിൽ നിലനിർത്തുന്നതിൽ മലയാളി സംഘടനകൾക്ക് നിർണായകപങ്കുണ്ടെന്ന് സോമനാഥ് പറഞ്ഞു.
ചെയർമാൻ ആർ. ഹരീഷ്‌കുമാർ അധ്യക്ഷനായി. കർണാടകയിലെ വിവിധ കരയോഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
തിരുവാതിര മത്സരവും വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി. 'സിത്താനി ഭജൻസ്' അവതരിപ്പിച്ച ഭജൻ സന്ധ്യയുമുണ്ടായി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. എസ്. ശിവപ്രസാദ്, ബിനോയ് എസ്. നായർ, പി.എം. ശശീന്ദ്രൻ, പി.കെ. മുരളീധരൻ, വിജയൻ തോന്നുർ, എൻ. വിജയകുമാർ, റെജികുമാർ, ബിജു പി. നായർ, പി. സുനിൽകുമാർ, ആർ. വിജയൻനായർ, പ്രസീദ് കുമാർ, പി. കൃഷ്ണകുമാർ, കെ.ബി. മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.
Published: 23 Sept 2026, 12:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented