മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ സതേണ്‍ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ വിവിധ ഇടങ്ങളില്‍ മരത്തൈകള്‍ നട്ടു. ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ ധാരാളം പ്രവര്‍ത്തകര്‍ പങ്കാളികളായി. യൂത്ത് ഇന്ത്യ ആക്ടിങ് പ്രസിഡന്റ് സിറാജ് കിഴുപുള്ളികര മരം നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു.

To advertise here,

2060-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കും. പാരിസ്ഥിതിക അവബോധം വര്‍ധിപ്പിക്കുക, പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക, ബഹ്റൈനിലുടനീളം ഹരിത ഇടങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയ, രാജ്യത്തിന്റെ വിശാലമായ ലക്ഷ്യങ്ങളോടെയാണ് ബഹ്‌റൈന്‍ മരം നടല്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായാണ് യൂത്ത് ഇന്ത്യയും ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. ജുനൈദ്, ജെയ്‌സല്‍, നൂര്‍, ഇജാസ്, അല്‍താഫ്, അലി, സവാദ്, സഫീര്‍, ശുഹൈബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.