മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ 2025-2026 സംഘടനാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി, ഗുദൈബിയ ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീരാജ് രാജു (പ്രസിഡന്റ്), ബിജുമോന്‍ ശിവരാമപണിക്കര്‍ (സെക്രട്ടറി), രമേശ് രാമകൃഷ്ണന്‍ (ട്രഷറര്‍), സുമേഷ് കുമാര്‍ (വൈസ് പ്രസിഡന്റ്), അരുണ്‍ രവീന്ദ്ര കുറുപ്പ് (ജോയിന്‍ സെക്രട്ടറി) എന്നിവരാണ് ഏരിയ ഭാരവാഹികള്‍. കൂടാതെ സൈജു സെബാസ്റ്റിയനെ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും, ഹരിദാസ് മാവേലിക്കര, രാജേഷ് രാമചന്ദ്രന്‍, സന്തോഷ് താമരപ്പള്ളി, സുബാഷ് കെ പിള്ള, രഞ്ജിത്ത് വര്‍ഗീസ് എന്നിവരെ ഏരിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും തിരഞ്ഞെടുത്തു. ഇലക്ഷന്‍ കമ്മിറ്റി പ്രതിനിധികളായ അനസ് റഹിം, ജിനു കൃഷ്ണന്‍ ജി എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

To advertise here,

തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് മുന്നോടിയായി നടന്ന ഏരിയ സമ്മേളനം വോയ്സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീരാജ് രാജു അധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി സൈജു സെബാസ്റ്റ്യന്‍ 2022 -2024 വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ ട്രഷറര്‍ സുമേഷ് കുമാര്‍ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. മെംബര്‍ഷിപ്പ് സെക്രട്ടറി ജിനു കൃഷ്ണന്‍ ജി ആശംസകള്‍ അറിയിച്ചു. യോഗത്തിന് സൈജു സെബാസ്റ്റ്യന്‍ സ്വാഗതവും രമേശ് രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഗുദൈബിയ, ഹൂറ ഏരിയയിലുള്ള ആലപ്പുഴ ജില്ലക്കാര്‍ക്ക് വോയ്സ് ഓഫ് ആലപ്പിയില്‍ അംഗങ്ങളാകുവാന്‍ 36648685 (ബിജു), 34230825 (ശ്രീരാജ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.