മനാമ: ലോക പ്രമേഹ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ), കിംസ് ബഹ്റൈൻ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് വിജയകരമായി സമാപിച്ചു. ക്യാമ്പിൽ 325-ലധികം പേർ പങ്കെടുത്ത് വിവിധ ആരോഗ്യ പരിശോധനാ സേവനങ്ങൾ പ്രയോജനപ്പെടുത്തി. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സാമൂഹിക പ്രവർത്തകൻ റഫീഖ് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ചടങ്ങ് നിയന്ത്രിച്ചു. ഹോസ്പിറ്റൽ ബ്ലഡ് ആൻഡ് മെഡിക്കൽ വിങ് കോർഡിനേറ്റർ രാജേഷ് പട്ടാഴി സ്വാഗതവും നവാസ് കുണ്ടറ നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും സ്‌പെഷ്യലിസ്റ്റ് ഡോക്ടർ മനോജ് കുമാർ സി.ജെ. ബോധവൽക്കരണ ക്ലാസ് നയിച്ചു.

To advertise here,

ബഹ്റൈനിലെ സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരായ എബ്രഹാം ജോൺ, സക്കീർ ഹുസൈൻ, മനോജ് വടകര, ജേക്കബ് തേക്കുതോട്, സയ്യിദ് ഹനീഫ്, ബിനു മണ്ണിൽ, മൊയ്തീൻ ഹാജി, അജിത് കുമാർ ,ബിനു കുന്നന്താനം, ജയേഷ് താന്നിക്കൽ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ കിംസ് ബഹ്റൈൻ ഹോസ്പിറ്റലിനുള്ള കെപിഎയുടെ ആദരവ് ഡോ. മിഷേലും മാർക്കറ്റിംഗ് ഹെഡ് സൂര്യനാരായണനും ചേർന്ന് ഏറ്റുവാങ്ങി. കെപിഎ വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, അസിസ്റ്റന്റ് ട്രഷറർ സിദ്ദിഖ് ഷാൻ, സെക്രട്ടറി വി.എം. പ്രമോദ്, മെഡിക്കൽ വിങ് കോർഡിനേറ്റർ രഞ്ജിത് ആർ. പിള്ള, ഹോസ്പിറ്റൽ ചാരിറ്റി വിങ് കോർഡിനേറ്റർമാരായ ജിബി ജോൺ, രമ്യ ഗിരീഷ് മറ്റു സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസശ്രീ അംഗങ്ങൾ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.